മധ്യപ്രദേശിൽ ഓട്ടോറിക്ഷയും ട്രക്കും കൂട്ടിയിടിച്ച് അപകടം; ഏഴ് പേർ മരിച്ചു
Wednesday, September 25, 2024 4:18 AM IST
ഭോപ്പാൽ: മധ്യപ്രദേശിലെ ദാമോ ജില്ലയിൽ ട്രക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് സമന്ന ഗ്രാമത്തിന് സമീപമാണ് സംഭവം നടന്നതെന്ന് ദാമോ പോലീസ് സൂപ്രണ്ട് ശ്രുതികീർത്തി സോംവൻഷി പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗ്രാമവാസികളുടെയും പോലീസിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.