ജമ്മു കാഷ്മീരിൽ രണ്ടാം ഘട്ട പ്രചാരണം സമാപിച്ചു
Tuesday, September 24, 2024 1:38 AM IST
ശ്രീനഗർ: ജമ്മു കാഷ്മീർ നിയമസഭാ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിന്റെ പരസ്യപ്രചാരണം സമാപിച്ചു. ആറു ജില്ലകളിലെ 26 മണ്ഡലങ്ങിലേക്ക് ബുധനാഴ്ച വോട്ടെടുപ്പ് നടക്കും.
25.78 ലക്ഷം വോട്ടർമാരാണ് ആകെയുള്ളത്. തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിൽ 61.38 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു.
ഒക്ടോബർ ഒന്നിനു നടക്കുന്ന മൂന്നാം ഘട്ടത്തിൽ 40 മണ്ഡലങ്ങളിൽ വിധിയെഴുത്ത് നടക്കും. ഒക്ടോബർ എട്ടിനു ഫലപ്രഖ്യാപനമുണ്ടാകും.