പേജർ, വാക്കി ടോക്കി ആക്രമണം; അപലപിച്ച് യുഎൻ
Sunday, September 22, 2024 5:22 AM IST
ന്യൂയോർക്ക്: സാധാരണ ജനങ്ങൾ ആശയവിനിമയത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങൾ ആയുധമാക്കുന്നത് അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനമാണെന്ന് യുഎൻ. ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ മേധാവി വോൾക്കർ ടർക്ക് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
ലെബനനിൽ നടന്ന പേജർ, വാക്കി ടോക്കി ആക്രമണത്തെ അപലപിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ആക്രമണങ്ങളെക്കുറിച്ച് സ്വതന്ത്രവും സുതാര്യവുമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യുഎൻ സുരക്ഷാ കൗൺസിൽ അടിയന്തര യോഗത്തിൽ ആണ് വോൾക്കർ ടർക്ക് ഇക്കാര്യം വ്യക്തമാക്കിയത്.