എഡിജിപിക്ക് എതിരായ അന്വേഷണം; ചുമതല തിരുവനന്തപുരം സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് ഒന്നിന്
Friday, September 20, 2024 7:23 PM IST
തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറിനെതിരായ വിജിലൻസ് അന്വേഷണത്തിന്റെ ചുമതല തിരുവനന്തപുരം സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് ഒന്നിന്. എസ്പി ജോൺകുട്ടിയാണ് അന്വേഷണം നടത്തുക. വിജിലൻസ് മേധാവി യോഗേഷ് ഗുപ്ത അന്വേഷണത്തിന് മേൽനോട്ടം വഹിക്കും.
എഡിജിപി അജിത് കുമാറിനെതിരെ കേസെടുക്കാതെ പ്രാഥമിക അന്വേഷണമാകും നടത്തുക. അന്വേഷണത്തിലെ കണ്ടെത്തൽ ശിപാർശയായി റിപ്പോർട്ട് നൽകും.
എം.ആർ. അജിത് കുമാറിനും എസ്പി സുജിത് ദാസിനുമെതിരേയാണ് അന്വേഷണം.എഡിജിപി എം.ആർ. അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിരുന്നു. ഡിജിപിയുടെ ശിപാർശ പ്രകാരമാണ് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടത്.
അനധികൃത സ്വത്ത് സമ്പാദനവും കെട്ടിട നിര്‍മാണവും ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് അജിത് കുമാറിനെതിരായ വിജിലന്‍സ് അന്വേഷണത്തിന്റെ പരിധിയില്‍ വരിക. സസ്പെന്‍ഷനില്‍ തുടരുന്ന മലപ്പുറം മുന്‍ എസ്പി സുജിത്ത് ദാസിനെതിരേയും അന്വേഷണമുണ്ടാകും.