ഹരിയാനയില്‍ വീണ്ടും ബിജെപി തന്നെ സര്‍ക്കാര്‍ രൂപീകരിക്കും: മനോഹര്‍ ലാല്‍ ഖട്ടര്‍
Friday, September 20, 2024 7:23 AM IST
ന്യൂഡല്‍ഹി: ഹരിയാനയില്‍ തുടര്‍ച്ചയായ മൂന്നാം തവണയും ബിജെപി തന്നെ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് കേന്ദ്രമന്ത്രിയും ഹരിയാന മുന്‍ മുഖ്യമന്ത്രിയുമായ മനോഹര്‍ ലാല്‍ ഖട്ടര്‍. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.
ഹരിയാനയിലെ ജനങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്യാന്‍ തീരുമാനിച്ച് കഴിഞ്ഞെന്നും ഖട്ടര്‍ പറഞ്ഞു. സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ ബിജെപി സര്‍ക്കാർ തുടരേണ്ടതായിട്ടുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന ഒന്നും ഇല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനക്ഷേമത്തിനും വികസനത്തിനും പ്രാധാന്യം നല്‍കുന്നത് ബിജെപിയാണെന്നും ഖട്ടര്‍ പറഞ്ഞു.