ഊതിപ്പെരുപ്പിച്ച കണക്ക് കൊടുത്താൽ കേന്ദ്രഫണ്ട് ലഭിക്കുമോ: സതീശന്
Wednesday, September 18, 2024 12:24 PM IST
തിരുവനന്തപുരം: വയനാട്ടില്‍ കേന്ദ്രത്തില്‍നിന്ന് പ്രത്യേക ദുരിതാശ്വാസ ഫണ്ട് ലഭിക്കാനുള്ള ഹോംവര്‍ക്ക് സര്‍ക്കാര്‍ നടത്തിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. ഊതിപ്പെരുപ്പിച്ച കണക്ക് കൊടുത്താൽ കേന്ദ്രഫണ്ട് ലഭിക്കുമോയെന്ന് സതീശന് പ്രതികരിച്ചു.
വയനാട് ദുരിതാശ്വാസത്തിന് തങ്ങളുടെ പിന്തുണയുണ്ട്. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും ഒരുപാട് ആക്ഷേപം ഉയര്‍ന്നതാണ്. വയനാട്ടിലെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ അങ്ങനെ ഉണ്ടാകാന്‍ പാടില്ലെന്നും സതീശന് പറഞ്ഞു.
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിലെ അന്വേഷണം വനിതാ ഉദ്യോഗസ്ഥര്‍ മാത്രം നടത്തണമായിരുന്നെന്നും സതീശന് പ്രതികരിച്ചു. സര്‍ക്കാരിന്റേത് സ്ത്രീവിരുദ്ധ നിലപാടുകളാണ്.
സര്‍ക്കാര്‍ ഇപ്പോഴും ഇരകള്‍ക്കൊപ്പമല്ല. നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് ജാമ്യം കിട്ടാന്‍ കാരണം വിചാരണയിലെ കാലതാമസമാണ്.ജുഡീഷ്യറിയെക്കുറിച്ചുള്ള വിശ്വാസത്തിന് പോലും ഇത് ഭംഗമേല്പ്പിക്കുമെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.