ന്യൂ​ഡ​ൽ​ഹി: അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി സ്ഥാ​നം രാ​ജി​വ​ച്ചു. രാ​ജ്ഭ​വ​നി​ലെ​ത്തി ല​ഫ്.​ഗ​വ​ർ​ണ​ർ​ക്ക് അ​ദ്ദേ​ഹം രാ​ജി​ക്ക​ത്ത് കൈ​മാ​റി. നി​യു​ക്ത മു​ഖ്യ​മ​ന്ത്രി അ​തി​ഷി​യും അ​ദ്ദേ​ഹ​ത്തി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

പു​തി​യ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​ന്ന​തി​നു​ള്ള അ​വ​കാ​ശ​വാ​ദം അ​തി​ഷി ല​ഫ്.​ഗ​വ​ർ​ണ​ർ​ക്കു മു​ന്നി​ൽ ഉ​ന്ന​യി​ച്ചു.​ കേ​ജ്‍​രി​വാ​ൾ മ​ന്ത്രി​സ​ഭ​യി​ൽ വി​ദ്യാ​ഭ്യാ​സം, പൊ​തു​മ​രാ​മ​ത്ത്, ടൂ​റി​സം, സാം​സ്കാ​രി​ക വ​കു​പ്പു​ക​ളു​ടെ ചു​മ​ത​ല​യു​ള്ള മ​ന്ത്രി​യാ​ണ് അ​തി​ഷി.

ക​ൽ​കാ​ജി മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു​ള്ള എം​എ​ൽ​എ​യാ​യ അ​തി​ഷി എ​എ​പി​യു​ടെ രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി അം​ഗ​വു​മാ​ണ്. മ​ദ്യ​ന​യ അ​ഴി​മ​തി​ക്കേ​സി​ൽ സു​പ്രീം​കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​തി​നെ​ത്തു​ട​ർ​ന്നു ജ​യി​ൽ​മോ​ചി​ത​നാ​യ കേ​ജ്‌​രി​വാ​ൾ അ​പ്ര​തീ​ക്ഷി​ത​മാ​യാ​ണ് രാ​ജി​പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.