അതിഷി മര്‍ലേന ഡമ്മി മുഖ്യമന്ത്രിയെന്ന് സ്വാതി മലിവാൾ; രാജി ആവശ്യപ്പെട്ട് എഎപി
Tuesday, September 17, 2024 3:24 PM IST
ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടിയുടെ രാജ്യസഭാ എംപിയായ സ്വാതി മലിവാളിനോട് രാജി ആവശ്യപ്പെട്ട് പാര്‍ട്ടി. ബിജെപിക്ക് വേണ്ടി സ്വാതിക്ക് പാര്‍ട്ടിയില്‍ തുടരാനാകില്ലെന്ന് എഎപിയുടെ ചീഫ് വിപ്പും മുതിര്‍ന്ന നേതാവുമായ ദിലീപ് പാണ്ടെ പറഞ്ഞു. പാര്‍ട്ടിയുടെ എംപിയായി നിന്നുകൊണ്ട് ബിജെപിക്കു വേണ്ടി പണിയെടുക്കാന്‍ കഴിയില്ലെന്നും ധാര്‍മികതയുണ്ടെങ്കില്‍ രാജി വച്ച് പുറത്തുപോകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിഷി മര്‍ലേനയെ ഡമ്മി മുഖ്യമന്ത്രിയെന്ന് വിശേഷിപ്പിച്ച് സ്വാതി മാലിവാള്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് പാർട്ടി നിലപാട് കടുപ്പിച്ചത്. അതിഷിയെ ഡൽഹി മുഖ്യമന്ത്രിയായി നിയമസഭാകക്ഷിയോഗം തെരഞ്ഞെടുത്തതിന് പിന്നാലെയാണ് സ്വാതി വിമര്‍ശനവുമായി രംഗത്തെത്തിയത്.
ഏറെ നാളുകളായി എഎപി നേതൃത്വവുമായി സ്വാതി ഇടഞ്ഞു നില്‍ക്കുകയാണ്. തന്നെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന് കാട്ടി കേജരിവാളിന്റെ വിശ്വസ്തനായ വൈഭവ് കുമാറിനെതിരേ കേസ് കൊടുത്തതോടെയാണ് തര്‍ക്കം രൂക്ഷമായത്.