അ​ഹ​മ്മ​ദാ​ബാ​ദ്: രാ​ജ്യ​ത്തെ ആ​ദ്യ വ​ന്ദേ മെ​ട്രോ ട്രെ​യി​ന്‍ തി​ങ്ക​ളാ​ഴ്ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും. ഗു​ജ​റാ​ത്തി​ലെ അ​ഹ​മ്മ​ദാ​ബാ​ദ്-​ഭു​ജ് പാ​ത​യി​ലാ​ണ് സ​ര്‍​വീ​സ് ന​ട​ത്തു​ക. വ​ന്ദേ മെ​ട്രോ പൂ​ര്‍​ണ​മാ​യും റി​സ​ര്‍​വ് ചെ​യ്യാ​ത്ത എ​യ​ര്‍​ക​ണ്ടീ​ഷ​ന്‍ ചെ​യ്ത ട്രെ​യി​നാ​ണ്.

യാ​ത്ര​ക്കാ​ര്‍​ക്ക് പു​റ​പ്പെ​ടു​ന്ന​തി​ന് തൊ​ട്ടു​മു​മ്പ് കൗ​ണ്ട​റി​ല്‍ നി​ന്ന് ടി​ക്ക​റ്റ് വാ​ങ്ങാ​നാ​കും. 455 രൂ​പ​യാ​ണ് അ​ഹ​മ്മ​ദാ​ബാ​ദി​നും ഭു​ജി​നും ഇ​ട​യി​ലു​ള്ള ടി​ക്ക​റ്റ് നി​ര​ക്ക്. മി​നി​മം 30 രൂ​പ​യാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക്.

അ​ഹ​മ്മ​ദാ​ബാ​ദ്-​ഭു​ജ് വ​ന്ദേ മെ​ട്രോ സ​ര്‍​വീ​സ് 360 കി​ലോ​മീ​റ്റ​ര്‍ ദൂ​രം അ​ഞ്ച് മ​ണി​ക്കൂ​റും 45 മി​നി​റ്റും കൊ​ണ്ട് എ​ത്തി​ച്ചേ​രും. ഒ​മ്പ​ത് സ്റ്റേ​ഷ​നു​ക​ളി​ല്‍ നി​ര്‍​ത്തും. മ​ണി​ക്കൂ​റി​ല്‍ 110 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത​യി​ലാ​കും ട്രെ​യി​ന്‍ സ​ഞ്ച​രി​ക്കു​ക.

ഭു​ജി​ല്‍​നി​ന്ന് പു​ല​ര്‍​ച്ചെ 5.05ന് ​പു​റ​പ്പെ​ടു​ന്ന ട്രെ​യി​ന്‍ രാ​വി​ലെ 10.50ന് ​അ​ഹ​മ്മ​ദാ​ബാ​ദി​ലെ​ത്തും. തി​രി​ച്ച് അ​ഹ​മ്മ​ദാ​ബാ​ദി​ല്‍ നി​ന്ന് വൈ​കുന്നേരം 5.30 ന് ​പു​റ​പ്പെ​ടു​ന്ന ട്രെ​യി​ന്‍ രാ​ത്രി 11.10ന് ​ഭു​ജി​ലെ​ത്തും. ആ​ഴ്ച​യി​ല്‍ ആ​റ് ദി​വ​സ​മാ​യി​രി​ക്കും സ​ര്‍​വീ​സ്.