മലപ്പുറം എഫ്സിയുടെ സഹഉടമയായി സഞ്ജു സാംസണ്
Tuesday, September 10, 2024 12:47 AM IST
മലപ്പുറം: സൂപ്പര്‍ ലീഗ് കേരളാ ക്ലബ്ബായ മലപ്പുറം എഫ്സിയുടെ സഹ ഉടമയായി ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്. ടീമുടമകളില്‍ സഞ്ജു പങ്കാളിത്തം വഹിച്ച കാര്യം ക്ലബ്ബ് തങ്ങളുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ഐ ലീഗ് ക്ലബ്ബായ ഗോകുലം എഫ്സിക്ക് ശേഷം മലപ്പുറം കേന്ദ്രീകരിച്ചുവരുന്ന രണ്ടാമത്തെ പ്രഫഷണല്‍ ഫുട്ബോള്‍ ക്ലബ്ബാണ് മലപ്പുറം എഫ്സി.
പ്രഥമ സീസണിലെ ഉദ്ഘാടന മത്സരത്തില്‍ നടന് പൃഥ്വിരാജിന്റെ ഫോഴ്സാ കൊച്ചിയെ തോല്‍പ്പിച്ച് ഗംഭീര തുടക്കമാണ് മലപ്പുറം എഫ്സിക്ക് ലഭിച്ചത്.