കോഴിക്കോട് മൂന്ന് പേര്‍ക്ക് കൂടി മഞ്ഞപ്പിത്തം
Sunday, September 8, 2024 7:40 AM IST
കോഴിക്കോട്: കോഴിക്കോട് കൊമ്മേരിയില്‍ മൂന്ന് പേര്‍ക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഒരാഴ്ചക്കിടെ 42 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. 32 പേര് ചികിത്സയില്‍ തുടരുന്നു.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതായി കോര്പ്പറേഷന് അറിയിച്ചു. കൊമ്മേരിയില്‍ ഇന്നലെ നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ 122 പേര് പങ്കെടുത്തു.
പൊതുകിണറിലെ വെള്ളത്തില്‍ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യവും സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷേ രോഗത്തിന്റെ ഉറവിടം കണ്ടെത്തിട്ടില്ല.