അജിത് കുമാറും ആര്‍എസ്എസ് നേതാവുമായുള്ള കൂടിക്കാഴ്ച തിരക്കഥയുടെ ഭാഗം: കെ.മുരളീധരന്
Saturday, September 7, 2024 9:03 AM IST
തിരുവനന്തപുരം: ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബലയുമായി കൂടിക്കാഴ്ച നടത്തിയെന്ന് എഡിജിപി എം.ആര് അജിത് കുമാർ സമ്മതിച്ചതിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്. ഇരുവരുടെയും കൂടിക്കാഴ്ച വ്യക്തമായ തിരക്കഥയുടെ ഭാഗമെന്ന് മുരളീധരൻ പ്രതികരിച്ചു.
മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം അജിത് കുമാര്‍ ഹൊസബലയുമായി കൂടിക്കാഴ്ച നടത്തിയെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് പിണറായി മറുപടി പറയാതിരുന്നപ്പോള്‍ തന്നെ ഇത് നിഷേധിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്ന് ഉറപ്പായിരുന്നു. പ്രതിപക്ഷം ഉന്നയിച്ചത് ശരിയാണെന്ന് ഇപ്പോൾ തെളിഞ്ഞു.
ഗൂഢപദ്ധതിയുടെ ഫലം പിന്നീട് തൃശൂരില്‍ ബിജെപിക്ക് കിട്ടി. ആര്‍എസ്എസ് നേതാവിനെ അജിത് കുമാര്‍ സന്ദര്‍ശിച്ചപ്പോള്‍ മുഖ്യമന്ത്രിയേയോ ഡിജിപിയെയോ അറിയിക്കണ്ടേയെന്നും മുരളീധരൻ ചോദിച്ചു.