യുഎസ് ഓപ്പൺ: വനിതാ സിംഗിള്‍സിൽ സബലേങ്ക - പെഗുല ഫൈനൽ
Friday, September 6, 2024 1:54 PM IST
ന്യൂയോർക്ക്: യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് ഫൈനലില്‍ ബെലാറുസ് താരം അരീന സബലേങ്കയും യുഎസിന്റെ ജെസീക്ക പെഗുലയും ഏറ്റുമുട്ടും. ഞായറാഴ്ചയാണ് കലാശപ്പോരാട്ടം നടക്കുക.
സെമി ഫൈനലിൽ യുഎസിന്റെ പതിമൂന്നാം സീഡായിരുന്ന എമ്മ നവാരോയെ തോല്പിച്ചാണ് സബലേങ്കയുടെ ഫൈനൽ പ്രവേശം തോൽപിച്ചത്. സ്കോർ 3–6, 6–7 (2–7). ലോക രണ്ടാം നമ്പർ താരം തുടർച്ചയായ രണ്ടാം തവണയാണ് യുഎസ് ഓപ്പൺ ഫൈനലിൽ കടക്കുന്നത്. ഓസ്ട്രേലിയൻ ഓപ്പണിൽ രണ്ടു തവണ വനിതാ സിംഗിൾസ് കിരീടം നേടിയ താരം കൂടിയാണ് സബലേങ്ക.
അതേസമയം, ചെക് താരം കരോലിന മുച്ചോവയെ തോൽപിച്ചാണ് ജെസീക്ക പെഗുല ഫൈനലിലെത്തിയത്. സ്കോർ 1–6, 6–4, 6–2. ആദ്യ സെറ്റ് നഷ്ടമായ ശേഷം തിരിച്ചടിച്ചായിരുന്നു പെഗുലയുടെ വിജയം.
അതേസമയം, പുരുഷ സിംഗിൾസിൽ ശനിയാഴ്ചയാണ് സെമിഫൈനൽ പോരാട്ടങ്ങൾ. ആദ്യ സെമിയിൽ ഇറ്റലിയുടെ യാനിക് സിന്നറും, ബ്രിട്ടീഷ് താരം ജാക് ഡ്രേപ്പറും ഏറ്റുമുട്ടും. യുഎസ് താരങ്ങളായ ഫ്രാൻസസ് ടിഫോയും ടെയ്ലർ ഫ്രിറ്റ്സും തമ്മിലാണ് മറ്റൊരു സെമിഫൈനൽ പോരാട്ടം.