അജിത് ഡോവൽ ശ്രീലങ്കയിൽ; കൊളംബോ സുരക്ഷാ കോൺക്ലേവിൽ പങ്കെടുക്കും
Friday, August 30, 2024 5:06 AM IST
കൊളംബോ: കൊളംബോ സുരക്ഷാ കോൺക്ലേവിൽ പങ്കെടുക്കാൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ശ്രീലങ്കയിൽ എത്തി.
ഇന്ത്യ, ശ്രീലങ്ക, മാലിദ്വീപ്, മൗറീഷ്യസ് എന്നിവിടങ്ങളിൽ നിന്നുള്ള ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളും ഡെപ്യൂട്ടി സുരക്ഷാ ഉപദേഷ്ടാക്കാളും കോൺക്ലേവിൽ പങ്കെടുക്കുന്നുണ്ട്. അജിത് ഡോവൽ, ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെയെ സന്ദർശിക്കുമെന്ന് അധികൃതർ അറിയിച്ചു.
ബംഗ്ലാദേശിനും സീഷെൽസിനും കോൺക്ലേവിൽ നിരീക്ഷക പദവിയുണ്ട്.