ഓണപ്പരീക്ഷയെത്തി; ടൈം ടേബിൾ പ്രഖ്യാപിച്ചു
Wednesday, August 28, 2024 5:28 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണപ്പരീക്ഷയ്ക്കുള്ള സമയപ്പട്ടിക പ്രഖ്യാപിച്ചു. ഒന്നുമുതല്‍ പത്തുവരെയുള്ള ക്ലാസുകളിലേക്കുള്ള പരീക്ഷയുടെ സമയപ്പട്ടികയാണ് പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ മൂന്നിന് ആരംഭിച്ച് 12ന് പരീക്ഷകൾ അവസാനിക്കും.
രാവിലെ പത്തുമുതല്‍ 12.15 വരെയും ഉച്ചകഴിഞ്ഞ് 1.30 മുതല്‍ 3.45 വരെയുമാണ് പരീക്ഷ. വെള്ളിയാഴ്ചകളില്‍ ഉച്ചകഴിഞ്ഞുള്ള പരീക്ഷകള്‍ രണ്ടുമുതല്‍ വൈകീട്ട് 4.15 വരെയായിരിക്കും.
ആകെ രണ്ടു മണിക്കൂറാണ് പരീക്ഷ.15 മിനിറ്റ് കൂള്‍ ഓഫ് ടൈം ആയും ക്രമീകരിച്ചിട്ടുണ്ട്.