ശ്രീജേഷിനെയും കുടുംബത്തെയും സദ്യയൊരുക്കി സ്വീകരിച്ച് മന്ത്രി സുരേഷ് ഗോപി
Sunday, August 25, 2024 6:45 PM IST
തിരുവനന്തപുരം: പാരീസ് ഒളിമ്പിക്സിൽ വെങ്കലം നേടിയ ഹോക്കിതാരം ശ്രീജേഷിനെയും കുടുംബത്തെയും സദ്യയൊരുക്കി സ്വീകരിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ഒളിമ്പികിസ് മെഡൽ ശ്രീജേഷ് മന്ത്രിക്ക് കാണിച്ചുകൊടുത്തു.
ഇന്ത്യക്കായി വിയർത്തു നേടിയ ഈ മേഡലുകൾക്കും അംഗീകാരത്തിനും രാജ്യം എന്നും ശ്രീജേഷിനോട് കടപ്പെട്ടിരിക്കുന്നു എന്ന് അഭിനന്ദനങ്ങൾ അറിയിച്ചു കൊണ്ട് സുരേഷ് ഗോപി പറഞ്ഞു.
ശ്രീജേഷിനോടൊപ്പം ഭാര്യ ഡോ. അനീഷ്യ, കുട്ടികൾ, സഹോദരങ്ങൾ മാതാപിതാക്കൾ എന്നിവരും ഉണ്ടായിരുന്നു.