തിരുവനന്തപുരത്ത് തെരുവുനായ ആക്രമണം: 32 പേര്‍ക്ക് കടിയേറ്റു
Sunday, August 25, 2024 4:37 AM IST
തിരുവനന്തപുരം: തിരുവനന്തപുരത്ത് 32 പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. കരമന, കൈമനം, ചിറമുക്ക് മേഖലകളിലാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്.
ഒരു നായ തന്നെയാണ് എല്ലാവരേയും കടിച്ചതെന്നാണ് വിവരം. പരിക്കേറ്റവര്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലും മെഡിക്കല്‍ കോളേജിലും ചികിത്സ തേടി. നേമം ശാന്തിവിള ആശുപത്രിയിലും 8 പേര് ചികിത്സ തേടിയിട്ടുണ്ട്. ഇതില്‍ മൂന്നു പേരുടെ പരിക്ക് ഗുരുതരമാണ്.
പോത്തീസിന്റെ അടുത്തു നിന്നാണ് നിരവധി പേരെ നായ കടിച്ചത്. ഈ നായ തന്നെയാണ് പലയിടത്തും ആക്രമണം നടത്തിയതെന്നാണ് വിവരം. അതേസമയം, തെരുവുനായക്ക് പേവിഷബാധ ഉണ്ടോ എന്നാണ് ഉയരുന്ന സംശയം. ചികിത്സ തേടിയ എല്ലാവര്ക്കും പേവിഷ വാക്സിന് കൊടുക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.