ലോ​സാ​ൻ (സ്വി​റ്റ്സ​ർ​ല​ൻ​ഡ്): ഇ​ന്ത്യ​ൻ ഇ​തി​ഹാ​സ അ​ത്‌​ല​റ്റ് നീ​ര​ജ് ചോ​പ്ര ഇ​ന്ന് വീ​ണ്ടും മ​ത്സ​ര​ത്തി​നി​റ​ങ്ങും. ഇ​ന്നു ന​ട​ക്കു​ന്ന ലോ​സാ​ൻ ഡ​യ​മ​ണ്ട് ലീ​ഗി​ൽ നീ​ര​ജ് ചോ​പ്ര മ​ത്സ​രി​ക്കും.

ഇ​ന്ത്യ​ൻ സ​മ​യം ഇ​ന്ന് അ​ർ​ധ​രാ​ത്രി 12.22നാ​ണ് മ​ത്സ​രം. നീ​ര​ജ് മ​ത്സ​രി​ക്കു​ന്ന പൂ​രു​ഷ ജാ​വ​ലി​ൻ​ത്രോ ലോ​സാ​നി​ൽ അ​ര​ങ്ങേ​റു​ന്ന​ത്. മ​ത്സ​ര​ത്തി​ൽ പാ​രീ​സ് ഒ​ളി​ന്പി​ക്സി​ൽ റി​ക്കാ​ർ​ഡോ​ടെ സ്വ​ർ​ണം നേ​ടി​യ പാ​ക്കി​സ്ഥാ​ന്‍റെ അ​ർ​ഷാ​ദ് ന​ദീം പ​ങ്കെ​ടു​ക്കു​ന്നി​ല്ല. വെ​ങ്ക​ല മെ​ഡ​ൽ ജേ​താ​വാ​യ ഗ്ര​നേ​ഡ​യു​ടെ ആ​ൻ​ഡേ​ഴ്സ​ണ്‍ പീ​റ്റേ​ഴ്സ് മ​ത്സ​രി​ക്കും.

ഇ​ന്നു ന​ട​ക്കു​ന്ന ലോ​സാ​ൻ ഡ​യ​മ​ണ്ട് ലീ​ഗി​ൽ നീ​ര​ജ് ചോ​പ്ര മ​ത്സ​രി​ക്കും. അ​ടു​ത്ത മാ​സം സീ​സ​ണ്‍ അ​വ​സാ​ന​ത്തെ ഡ​യ​മ​ണ്ട് ലീ​ഗ് ട്രോ​ഫി സ്വ​ന്ത​മാ​ക്കു​ക​യാ​ണ് നീ​ര​ജി​ന്‍റെ ല​ക്ഷ്യം. 2024 പാ​രീ​സ് ഒ​ളി​ന്പി​ക്സി​ൽ വെ​ള്ളി​യും 2020 ടോ​ക്കി​യോ ഒ​ളി​ന്പി​ക്സി​ൽ സ്വ​ർ​ണ​വും നീ​ര​ജ് സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.