വനിതാ ടി20 ലോകകപ്പ്: യുഎഇ ആതിഥേയരാകും
Wednesday, August 21, 2024 3:33 AM IST
ദുബായ്: രാജ്യത്തെ സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് ബംഗ്ലാദേശ് പിന്മാറിയതോടെ വനിതാ ടി20 ലോകകപ്പ് ആതിഥേയരായി യുഎഇ. യുഎഇക്ക് പുറമെ ശ്രീലങ്ക, സിംബാബ്വെ എന്നീ രാജ്യങ്ങളേയും വേദിയായി പരിഗണിച്ചിരുന്നുവെങ്കിലും യുഎഇയെ തെരഞ്ഞെടുക്കുകയായിരുന്നു.
ലോകകപ്പ് ഇന്ത്യയില്‍ നടത്താനും ശ്രമങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇന്ത്യയില്‍ നടത്താനാകില്ലെന്ന് ബിസിസിഐ ഐസിസിയെ അറിയിച്ചു. വേദി ഒരുക്കാനാകില്ലെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ സ്ഥിരീകരിച്ചിരുന്നു.
ഒക്ടോബര്‍ മൂന്ന് മുതല്‍ 20 വരെയാണ് വനിതാ ടി20 ലോകകപ്പ് നടക്കുക.