വിതുരയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി തൂങ്ങി മരിച്ച നിലയില്‍
Sunday, August 18, 2024 9:25 AM IST
തിരുവനന്തപുരം: വിതുരയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി തൂങ്ങി മരിച്ച നിലയില്‍. വിതുര ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ഥിനിയായ ആത്മജ ആണ് മരിച്ചത്.
ശനിയാഴ്ച രാത്രി പത്തോടെയാണ് സംഭവം. കഴിഞ്ഞ കുറച്ചു ദിവസമായി കുട്ടി സ്കൂളില്‍ പോയിരുന്നില്ല. ഇതിന് അമ്മയുമായി വഴക്കിട്ടിരുന്നു.
ഇതിന്റെ മനോവിഷമത്തിലാണ് ജീവനൊടുക്കിയതെന്നാണ് വിവരം. സംഭവത്തില്‍ വിതുര പോലീസ് കേസെടുത്തിട്ടുണ്ട്.