ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തർക്ക് ജയം
Sunday, August 18, 2024 12:05 AM IST
ലിവര്‍പൂള്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ ലിവര്‍പൂളിനും ആഴ്സണലിനും ജയം. ലിവര്‍പൂള്‍ ഇപ്സ്വിച്ചിനേയും ആഴ്സണല്‍ വോള്‍വ്സിനേയും ആണ് പരാജയപ്പെടുത്തിയത്.
ഇപ്സ്വിച്ചിലെ പോര്ട്ട്മാന് റോഡില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് ലിവര്‍പൂള്‍ വിജയിച്ചത്. ഡിയഗോ ജോട്ടയും മുഹമ്മദ് സാലയും ആണ് ലിവര്‍പൂളിനായി ഗോളുകള്‍ നേടിയത്.
ആഴ്സണല്‍ ഏകപക്ഷീയമായ രണ്ട് ഗോളിനാണ് വിജയം നേടിയത്. കായ് ഹാവര്‍ട്സും ബുകായോ സാക്കയും ആണ് ആഴ്സണലിനായി ഗോളുകള്‍ സ്കോര്‍ ചെയ്തത്.