തിരുവനന്തപുരത്തുനിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി; പിന്നിൽ സ്വർണം പൊട്ടിക്കൽ സംഘം
Thursday, August 15, 2024 3:31 PM IST
തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽനിന്ന് തട്ടിക്കൊണ്ടുപോയ ആളെ പോലീസ് കണ്ടെത്തി.തിരുനെല്‍വേലി സ്വദേശി ഉമറിനെ (23) ആണ് തട്ടിക്കൊണ്ടുപോയത്. ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
സ്വര്‍ണം പൊട്ടിക്കല്‍ സംഘമാണ് ഉമറിനെ തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് അറിയിച്ചു. വിദേശത്ത് നിന്നും വന്ന ആളില്‍ നിന്നും 64 ഗ്രാം സ്വര്‍ണം വാങ്ങാനാണ് ഉമര്‍ എത്തിയത്. എന്നാല്‍ സ്വര്‍ണം ഇയാൾക്ക് കൈമാറിയിരുന്നില്ല. ഉമറിന്റെ കൈവശം സ്വര്‍ണം ഉണ്ടെന്ന ധാരണയിലാണ് കാറിലെത്തിയ സംഘം ഇയാളെ തട്ടിക്കൊണ്ടുപോയത്.
അക്രമി സംഘമെത്തിയ കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയെന്നും പോലീസ് അറിയിച്ചു. പൂന്തുറ ഭാഗത്ത് നിന്നാണ് കാർ കണ്ടെത്തിയത്. കേസിലെ അഞ്ച് പ്രതികളെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.