പ്രതിയിൽനിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ എസ്ഐ പിടിയിൽ
Thursday, August 15, 2024 6:41 AM IST
കൽപ്പറ്റ: പ്രതിയിൽനിന്ന് കൈക്കൂലി വാങ്ങിയ എസ്ഐ പിടിയിൽ. സുൽത്താൻ ബത്തേരി എസ്ഐ സാബു ആണ് വിജിലൻസിന്റെ പിടിയിലായത്.
40,000 രൂപയാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. ഇയാൾക്കെതിരേ വിജിലൻസിന് നേരത്തെ പരാതി ലഭിച്ചിരുന്നു.
എസ്ഐ കൈക്കൂലി ആവശ്യപ്പെട്ടതായി ഒരു കേസിലെ പ്രതി തന്നെയാണ് വിജിലൻസിന് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.