കോ​ഴി​ക്കോ​ട്: വ്യാ​ജ കാ​ഫി​ർ സ്ക്രീ​ൻ​ഷോ​ട്ട് വി​വാ​ദ​ത്തി​ൽ അ​ധ്യാ​പ​ക​നാ​യ റി​ബേ​ഷ് രാ​മ​കൃ​ഷ്ണ​നെ​തി​രെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ​രാ​തി ന​ൽ​കി. വ​ട​ക​ര ആ​റ​ങ്ങോ​ട്ട് എം​എ​ൽ​പി സ്‌​കൂ​ൾ അ​ധ്യാ​പ​ക​നാ​യ റി​ബേ​ഷ് സ​ർ​വീ​സ് ച​ട്ടം ലം​ഘി​ച്ചെ​ന്നാ​ണ് പൊ​തു വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി. ​പി. ദു​ൽ​ഖി​ഫി​ലാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. റി​ബേ​ഷ് കാ​ഫി​ർ സ്ക്രീ​ൻ​ഷോ​ട്ട് പ്ര​ച​രി​പ്പി​ച്ചെ​ന്ന് ഹൈ​ക്കോ​ട​തി​യി​ൽ പോ​ലീ​സ് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഡി​വൈ​എ​ഫ്ഐ വ​ട​ക​ര ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റാ​ണ് റി​ബേ​ഷ്.

കാ​ഫി​ര്‍ സ്ക്രീ​ന്‍ ഷോ​ട്ട് വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പി​ല്‍ ആ​ദ്യ​മാ​യി പോ​സ്റ്റ് ചെ​യ്ത​ത് റി​ബേ​ഷാ​ണെ​ന്ന ആ​രോ​പ​ണ​വു​മാ​യി കേ​സി​ല്‍ പ്ര​തി ചേ​ര്‍​ക്ക​പ്പെ​ട്ടി​രു​ന്ന എം​എ​സ്എ​ഫ് നേ​താ​വ് മു​ഹ​മ്മ​ദ് കാ​സിം രം​ഗ​ത്തെ​ത്തി​യി​രു​ന്നു. റി​ബേ​ഷു​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ സം​ര​ക്ഷി​ക്കാ​നാ​ണ് പോ​ലീ​സി​ന്‍റെ ശ്ര​മ​മെ​ന്നും കാ​സിം ആ​രോ​പി​ച്ചു.

റി​ബേ​ഷു​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്കെ​തി​രെ ക​ലാ​പ ശ്ര​മ​ത്തി​ന് കേ​സെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് ലീ​ഗ് രം​ഗ​ത്തെ​ത്തി. പോ​ലീ​സ് ഹൈ​ക്കോ​ട​തി​യി​ല്‍ ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ല്‍ റെ​ഡ് എ​ന്‍ കൗ​ണ്ടേ​ഴ്സ് എ​ന്ന വാ​ട്സ് ആ​പ്പ് ഗ്രൂ​പ്പി​ല്‍ നി​ന്നാ​ണ് മ​റ്റു ഗ്രൂ​പ്പു​ക​ളി​ലേ​ക്ക് കാ​ഫി​ര്‍ പ​രാ​മ​ര്‍​ശ​മ​ട​ങ്ങി​യ സ്ക്രീ​ന‍് ഷോ​ട്ട് എ​ത്തി​യ​തെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

റി​ബേ​ഷ് രാ​മ​കൃ​ഷ്ണ​ന്‍ എ​ന്ന​യാ​ളാ​ണ് ഇ​ത് പോ​സ്റ്റ് ചെ​യ്ത​ത്. എ​വി​ടെ നി​ന്നാ​ണ് സ്ക്രീ​ന്‍ ഷോ​ട്ട് കി​ട്ടി​യ​തെ​ന്ന് റി​ബേ​ഷ് വ്യ​ക്ത​മാ​ക്കാ​ത്ത​തി​നാ​ല്‍ ഫോ​ണ്‍ പി​ടി​ച്ചെ​ടു​ത്ത് പ​രി​ശോ​ധ​ന​ക്ക് അ​യ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.