ന്യൂ​ഡ​ൽ​ഹി : 78-ാം സ്വാ​ത​ന്ത്ര്യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ധീ​ര​ത​യ്ക്കു​ള്ള രാ​ഷ്ട്ര​പ​തി​യു​ടെ സേ​നാ മെ​ഡ​ലു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. മൂ​ന്ന് സൈ​നി​ക​ർ​ക്കും ജ​മ്മു​കാ​ഷ്മീ​രി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നു​മാ​ണ് കീ​ർ​ത്തി​ച​ക്ര ന​ൽ​കി രാ​ജ്യം ആ​ദ​രി​ക്കു​ന്ന​ത്.

അ​ന​ന്ത​നാ​ഗി​ൽ ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ൽ വീ​ര​മൃ​ത്യു വ​രി​ച്ച കേ​ണ​ൽ മ​ൻ​പ്രീ​ത് സിം​ഗ്, റൈ​ഫി​ൾ​മാ​ൻ ര​വി കു​മാ​ർ, ജ​മ്മു​കാ​ഷ്മീ​ർ പോ​ലീ​സി​ലെ എ​ച്ച്.​എം.​ബ​ട്ട് എ​ന്നി​വ​ർ​ക്കാ​ണ് മ​ര​ണാ​ന​ന്ത​ര ബ​ഹു​മ​തി​യാ​യി കീ​ർ​ത്തി​ച​ക്ര ന​ൽ​കു​ന്ന​ത്.

18 സൈ​നി​ക​ർ​ക്കാ​ണ് ശൗ​ര്യ​ച​ക്ര പ്ര​ഖ്യാ​പി​ച്ച​ത്. ഇ​തി​ൽ നാ​ല് പേ​ർ​ക്ക് മ​ര​ണാ​ന​ന്ത​ര ബ​ഹു​മ​തി​യാ​യി ശൗ​ര്യ​ച​ക്ര ന​ൽ​കും. ക​ര​സേ​ന​യി​ൽ നി​ന്ന് 63 പേ​ർ​ക്ക് ധീ​ര​ത​യ്ക്കു​ള്ള സേ​ന മെ​ഡ​ലു​ക​ളും ന​ല്‍​കി രാ​ജ്യം ആ​ദ​രി​ക്കും. പ​തി​നൊ​ന്ന് പേ​ർ​ക്കാ​ണ് നാ​വി​ക​സേ​ന​യു​ടെ ധീ​ര​ത​യ്ക്കു​ള്ള മെ​ഡ​ൽ ല​ഭി​ച്ച​ത്.

മ​ല​യാ​ളി​യാ​യ ക്യാ​പ്റ്റ​ൻ ബ്രി​ജേ​ഷ് ന​മ്പ്യാ​ർ ധീ​ര​ത​യ്ക്കു​ള്ള നാ​വി​ക​സേ​ന മെ​ഡ​ലി​ന് അ​ര്‍​ഹ​നാ​യി. യു​ദ്ധ​ക​പ്പ​ലാ​യ ഐ​എ​ൻ​എ​സ് വി​ശാ​ഖ​പ​ട്ട​ണ​ത്തി​ന്‍റെ ക​മാ​ൻ​ഡിം​ഗ് ഓ​ഫീ​സ​റാ​ണ് ബ്രി​ജേ​ഷ് ന​മ്പ്യാ​ർ .

വ്യോ​മ​സേ​ന അം​ഗ​ങ്ങ​ൾ​ക്കു​ള്ള രാ​ഷ്ട്ര​പ​തി​യു​ടെ ധീ​ര​ത​യ്ക്കു​ള്ള മെ​ഡ​ലു​ക​ളും പ്ര​ഖ്യാ​പി​ച്ചു. ര​ണ്ട് പേ​ർ​ക്ക് ശൗ​ര്യ​ച​ക്ര​യും ആ​റ് പേ​ർ​ക്ക് ധീ​ര​ത​യ്ക്കു​ള്ള വാ​യു​സേ​ന മെ​ഡ​ലു​ക​ൾ ന​ൽ​കി രാ​ജ്യം ആ​ദ​രി​ക്കും.