ബം​ഗ​ളൂ​രു : ഷി​രൂ​രി​ൽ മ​ണ്ണി​ടി​ഞ്ഞ് കാ​ണാ​താ​യ ലോ​റി ഡ്രൈ​വ​ർ അ​ർ​ജു​നെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യു​ള്ള ഇ​ന്ന​ത്തെ തെ​ര​ച്ചി​ൽ അ​വ​സാ​നി​പ്പി​ച്ചു. നേ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ഗം​ഗാ​വ​ലി പു​ഴ​യി​ൽ നി​ന്ന് ലോ​റി​യു​ടെ ലോ​ഹ ഭാ​ഗ​ങ്ങ​ളും ത​ടി കെ​ട്ടാ​ൻ ഉ​പ​യോ​ഗി​ച്ച ക​യ​റും ക​ണ്ടെ​ത്തി.

ലോ​റി​യു​ടെ ഗി​യ​റി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന് ക​രു​തു​ന്ന ലോ​ഹ​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​ത് അ​ര്‍​ജു​ന്‍റെ ലോ​റി​യു​ടേ​താ​ണോ എ​ന്ന് ഉ​റ​പ്പി​ക്കാ​ൻ സീ​രി​യ​ല്‍ ന​മ്പ​ര്‍ ഉ​ള്‍​പ്പെ​ടെ പ​രി​ശോ​ധി​ക്ക​ണം. ഇ​തി​നാ​യി ഭാ​ര​ത് ബെ​ന്‍​സ് ക​മ്പ​നി​ക്ക് ലോ​ഹ​ഭാ​ഗ​ങ്ങ​ള്‍ അ​യ​ച്ചു​കൊ​ടു​ത്തി​ട്ടു​ണ്ട്.

ഈ​ശ്വ​ര്‍ മ​ല്‍​പെ സം​ഘ​ത്തി​നൊ​പ്പം നാ​വി​ക സേ​ന​യു​ടെ ഡൈ​വിം​ഗ് ടീ​മും പു​ഴ​യി​ലി​റ​ങ്ങി പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. ക​യ​ർ അ​ർ​ജു​ന്‍റെ ലോ​റി​യി​ൽ ത​ടി കെ​ട്ടി​യി​രു​ന്ന​താ​ണെ​ന്ന് ലോ​റി ഉ​ട​മ മ​നാ​ഫ് സ്ഥി​രീ​ക​രി​ച്ചു. ഡ്ര​ഡ്ജ​ർ എ​ത്തി​ച്ച് വ​രും ദി​വ​സ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ തെ​ര​ച്ചി​ൽ ന​ട​ത്താ​നാ​ണ് തീ​രു​മാ​നം.