മും​ബൈ: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​ബൗ​ളിം​ഗ് പ​രി​ശീ​ല​ക​നാ​യി ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ മു​ൻ പേ​സ​ർ മോ​ർ​ണി മോ​ർ​ക്ക​ൽ ചു​മ​ത​ല​യേ​റ്റെ​ടു​ക്കും. സെ​പ്റ്റം​ബ​ര്‍ ഒ​ന്ന് മു​ത​ൽ ക​രാ​ര്‍ ആ​രം​ഭി​ക്കും.

ബി​സി​സി​ഐ സെ​ക്ര​ട്ട​റി ജ​യ് ഷാ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. അ​ഭി​ഷേ​ക് നാ​യ​രും റി​യാ​ന്‍ ടെ​ന്‍ ഡോ​ഷേ​റ്റും ഇ​ന്ത്യ​ൻ കോ​ച്ചിം​ഗ് സം​ഘ​ത്തി​ലു​ണ്ട്. ഐ​പി​എ​ല്ലി​ൽ ല​ക്നോ സൂ​പ്പ​ര്‍ ജ​യ​ന്‍റ്സി​ല്‍ ഗം​ഭീ​റി​ന്‍റെ സ​ഹാ​യി​യാ​യി​രു​ന്നു മോ​ര്‍​ക്ക​ല്‍.

മോ​ർ​ക്ക​ലും ഗം​ഭീ​റും കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​ൽ ഒ​രു​മി​ച്ച് ക​ളി​ച്ചി​ട്ടു​ണ്ട്. ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ ബൗ​ളിം​ഗ് പ​രി​ശീ​ല​ക​നെ​ന്ന നി​ല​യി​ൽ മോ​ർ​ക്ക​ലി​ന്‍റെ ആ​ദ്യ ദൗ​ത്യം ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ര​ണ്ട് മ​ത്സ​ര​ങ്ങ​ളു​ടെ ടെ​സ്റ്റ് പ​ര​മ്പ​ര ആ​യി​രി​ക്കും.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കാ​യി 86 ടെ​സ്റ്റു​ക​ളും 117 ഏ​ക​ദി​ന​ങ്ങ​ളും 44 ടി20 ​ക​ളും മു​ൻ പേ​സ​ർ ക​ളി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ഏ​ക​ദി​ന ലോ​ക​ക​പ്പി​ൽ പാ​കി​സ്ഥാ​ൻ ടീ​മി​ന്‍റെ ബൗ​ളിം​ഗ് പ​രി​ശീ​ല​ക​നാ​യി​രു​ന്നു മോ​ർ​ണി മോ​ർ​ക്ക​ൽ.