തിരുവനന്തപുരത്ത് വിമാനമിറങ്ങിയ ആളെ തട്ടിക്കൊണ്ടുപോയി; അന്വേഷണം തുടങ്ങി
Wednesday, August 14, 2024 10:26 AM IST
തിരുവനന്തപുരം: വിദേശത്തു നിന്ന് തിരുവനന്തപുരത്ത് ഇന്ന് പുലർച്ചെ എത്തിയ ആളെ തട്ടിക്കൊണ്ടുപോയി. കാറിലെത്തിയ സംഘമാണ് തട്ടിക്കൊണ്ടുപോയത്.
പുലർച്ചെ ഒന്നിനാണ് സംഭവം. വിദേശത്തു നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ ആൾ ഓട്ടോറിക്ഷയിൽ കയറി യാത്ര ചെയ്യുമ്പോഴായിരുന്നു ആക്രമണം. സ്വിഫ്റ്റ് കാറിലെത്തിയ സംഘം ശ്രീകണ്ഠേശ്വരത്ത് വച്ച് ഓട്ടോറിക്ഷ തടഞ്ഞുനിർത്തി ഇയാളെ തട്ടിക്കൊണ്ടുപോയെന്നാണ് ഓട്ടോറിക്ഷാ ഡ്രൈവർ പോലീസിനെ അറിയിച്ചത്.
യാത്ര ചെയ്തയാൾ ആരാണെന്നോ തട്ടിക്കൊണ്ടുപോയതിന്റെ ഉദ്ദേശ്യം എന്താണെന്നോ വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.