സെക്രട്ടേറിയറ്റിൽ ജീവനക്കാർ ഏറ്റുമുട്ടിയ സംഭവം; ആറുപേർക്കെതിരെ പോലീസ് കേസെടുത്തു
Tuesday, August 13, 2024 11:56 PM IST
തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ ജീവനക്കാർ ഏറ്റുമുട്ടിയ സംഭവത്തിൽ ആറുപേർക്കെതിരെ പോലീസ് കേസെടുത്തു. സെക്രട്ടേറിയറ്റ് - ട്രഷറി ജീവനക്കാർ തമ്മിലാണ് കഴിഞ്ഞ ദിവസം സംഘർഷം ഉണ്ടായത്.
ക്യാന്റീനിൽ ഭക്ഷണം കഴിക്കാനെത്തിയ സബ് ട്രഷറി ജീവനക്കാർ ജഗ്ഗിൽ വെള്ളം നിറച്ചുവച്ചില്ലെന്നാരോപിച്ചായിരുന്നു കൈയാങ്കളി.
സബ് ട്രഷറിയിലെ എൻജിഒ യൂണിന്റെ സജീവ പ്രവർത്തകരായ അമൽ, സോമൻ എന്നിവരും സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ പ്രവർത്തകരും തമ്മിലാണ് ഏറ്റുമുട്ടിയത്.
സെക്രട്ടേറിയറ്റ് ജീവനക്കാരുടെ പരാതിയിൽ രണ്ട് ട്രഷറി ജീവനക്കാർക്കെതിരെ നേരത്തെ കേസെടുത്തിരുന്നു.