കുടുംബ വഴക്ക്; രണ്ടുവയസുള്ള മകനെ യുവതി വെട്ടിക്കൊന്നു
Tuesday, August 13, 2024 12:48 AM IST
ലക്നോ: ഉത്തർപ്രദേശിൽ ഭർത്താവുമായി വഴക്കിട്ടതിനെ തുടർന്ന് യുവതി രണ്ട് വയസുള്ള മകനെ വെട്ടിക്കൊന്നു. കുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു. ജൗൻപൂരിലെ ജെധ്പുര ഗ്രാമത്തിലാണ് സംഭവം നടന്നത്.
സംഭവത്തിന് പിന്നാലെ യുവതി കഴുത്ത് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. ഇത് കണ്ട ഭർത്താവും കത്തികൊണ്ട് സ്വയം പരിക്കേൽപ്പിച്ചുവെന്ന് സർക്കിൾ ഓഫീസർ ഉമാശങ്കർ സിംഗ് പറഞ്ഞു.
പരിക്കേറ്റ ദമ്പതികളെ വാരണാസിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.