പാട്ടുപാടിയില്ല; പ്ലസ്വൺ വിദ്യാർഥിയെ മർദിച്ചതായി പരാതി
Monday, August 12, 2024 11:53 PM IST
കണ്ണൂർ: പാട്ടുപാടാത്തതിന്റെ പേരിൽ പ്ലസ്വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ മർദിച്ചതായി പരാതി.
കണ്ണൂർ കടവത്തൂർ ഗവ. വിഎച്ച്എസ്എസിലാണു സംഭവം. മർദനത്തിൽ പരിക്കേറ്റ വിദ്യാർഥി ആശുപത്രിയിൽ ചികിത്സയിലാണ്.