കോ​ട്ട​യം: ന​ഗ​ര​സ​ഭ​യി​ലെ പെ​ൻ​ഷ​ൻ ത​ട്ടി​പ്പി​ൽ മൂ​ന്ന് ജീ​വ​ന​ക്കാ​ർ​ക്കു​കൂ​ടി സ​സ്പെ​ൻ​ഷ​ൻ. പെ​ൻ​ഷ​ൻ വി​ഭാ​ഗ​ത്തി​ലെ സൂ​പ്ര​ണ്ട് ശ്യാം, ​സെ​ക്ഷ​ൻ ക്ല​ർ​ക്ക് കെ.​ജി.​ബി​ന്ദു, അ​ക്കൗ​ണ്ട് വി​ഭാ​ഗ​ത്തി​ൽ ബി​ൽ ത​യാ​റാ​ക്കു​ന്ന സ​ന്തോ​ഷ് കു​മാ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

സെ​ക്ര​ട്ട​റി​യു​ടെ റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്ന് ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ ബി​ൻ​സി സെ​ബാ​സ്റ്റ്യ​നാ​ണ് ഇ​വ​രെ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. പെ​ൻ​ഷ​ൻ വി​ഭാ​ഗം സൂ​പ്ര​ണ്ടാ​യ ശ്യാ​മും അ​ക്കൗ​ണ്ട് വി​ഭാ​ഗ​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യ സ​ന്തോ​ഷ് കു​മാ​റും ഫ​യ​ലു​ക​ൾ കൃ​ത്യ​മാ​യി പ​രി​ശോ​ധി​ക്കാ​തെ​യാ​ണ് പാ​സ് ആ​ക്കി​യ​തെ​ന്ന് സ​സ്പെ​ൻ​ഷ​ൻ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

ത​ട്ടി​പ്പ് ന​ട​ത്തി​യ അ​ഖി​ൽ സി. ​വ​ർ​ഗീ​സി​നെ നേ​ര​ത്തെ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. പെ​ൻ​ഷ​ൻ വി​ത​ര​ണ​ത്തി​ൽ തി​രി​മ​റി ന​ട​ത്തി മൂ​ന്നു​കോ​ടി​യി​ല​ധി​കം രൂ​പ​യാ​ണ് ജീ​വ​ന​ക്കാ​ർ ത​ട്ടി​യെ​ടു​ത്ത​ത്.