വ​യ​നാ​ട്: ചൂ​ര​ല്‍​മ​ല, മു​ണ്ട​ക്കൈ മേ​ഖ​ല​യി​ലെ ഉ​രു​ള്‍​പൊ​ട്ട​ല്‍ ദു​ര​ന്ത​ബാ​ധി​ത​ര്‍​ക്ക് ആ​ശ്വാ​സം. ദു​ര​ന്ത​ത്തിന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ചൂ​ര​ല്‍​മ​ല ശാ​ഖ​യി​ലെ വാ​യ്പ​ക​ള്‍ എ​ഴു​തി ത​ള്ളു​മെ​ന്ന് കേ​ര​ളാ ബാ​ങ്ക് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

മ​ര​ണ​പ്പെ​ട്ട​വ​രു​ടെ​യും ഈ​ട് ന​ല്‍​കി​യ വീ​ടും വ​സ്തു​വ​ക​ക​ളും ന​ഷ്ട​പെ​ട്ട​വ​രു​ടെ​യും മു​ഴു​വ​ന്‍ വാ​യ്പ​യും എ​ഴു​തി ത​ള്ളാ​നാ​ണ് ബാ​ങ്ക് ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യ​ത്. എ​ന്നാ​ൽ എ​ത്ര രൂ​പ​യു​ടെ ബാ​ധ്യ​ത​ക​ളാ​ണ് എ​ഴു​തി ത​ള്ളു​ന്ന​തെ​ന്ന കാ​ര്യം വ്യ​ക്ത​മാ​യി​ട്ടി​ല്ല.

നേ​ര​ത്തേ 50 ല​ക്ഷം രൂ​പ കേ​ര​ളാ ബാ​ങ്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ചെ​യ്തി​രു​ന്നു. ജീ​വ​ന​ക്കാ​രു​ടെ അ​ഞ്ച് ദി​വ​സ​ത്തെ ശ​മ്പ​ള​വും മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ച്ചെ​ന്നും കേ​ര​ളാ ബാ​ങ്ക് വാ​ര്‍​ത്താ​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു.