സെവിയയെ തകർത്ത് ലിവര്‍പൂള്‍
Sunday, August 11, 2024 7:26 PM IST
ആന്‍ഫീള്‍ഡ്: സൗഹൃദ മത്സരത്തില്‍ സ്പാനിഷ് ക്ലബ് സെവിയയെ പരാജയപ്പെടുത്തി ഇംഗ്ലീഷ് കരുത്തരായ ലിവര്‍പൂള്‍ എഫ്സി. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ വിജയിച്ചത്.
ലിവര്‍പൂളിനായി ലൂയിസ് ഡയസ് രണ്ട് ഗോളുകളും ഡിയഗോ ജോട്ടയും, ട്രെയ് നയോണിയും ഓരോ ഗോള്‍ വീതവും നേടി. 30-മിനിറ്റിലാണ് ജോട്ട ഗോള്‍ നേടിയത്. 39-ാം മിനിറ്റിലും ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലുമാണ് ഡയസ് ഗോളുകള്‍ സ്കോര്‍ ചെയ്തത്.
67-ാം മിനിറ്റിലാണ് നയോണി ഗോള്‍ കണ്ടെത്തിയത്. ജെറാര്‍ഡ് പെക്വുവാണ് സെവിയയ്ക്കായി ഗോള്‍ നേടിയത്.