ക​ൽ​പ്പ​റ്റ: ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​മു​ണ്ടാ​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​കാ​ശ നി​രീ​ക്ഷ​ണം ന​ട​ത്തി​യ​ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ചൂ​ര​ൽ​മ​ല​യി​ലേ​ക്ക് പു​റ​പ്പെ​ട്ടു.

ക​ല്‍​പ്പ​റ്റ എ​സ്കെ​എം​ജെ സ്കൂ​ള്‍ ഗ്രൗ​ണ്ടി​ൽ ഹെ​ലി​കോ​പ്റ്റ​റി​ൽ ഇ​റ​ങ്ങി​യ അ​ദ്ദേ​ഹം റോ​ഡു​മാ​ർ​ഗ​മാ​ണ് ചൂ​ര​ൽ​മ​ല​യി​ലേ​ക്ക് തി​രി​ച്ച​ത്. ബെ​യ്‌​ലി പാ​ലം സ​ന്ദ​ർ​ശി​ക്കു​ന്ന ന​രേ​ന്ദ്ര മോ​ദി വി​വി​ധ ര​ക്ഷാ​സേ​ന​ക​ളെ അ​ഭി​ന​ന്ദി​ക്കും.



ഇ​തി​ന് ശേ​ഷം ദു​രി​താ​ശ്വാ​സ​ക്യാ​മ്പി​ലും ആ​ശു​പ​ത്രി​യി​ലും ക​ഴി​യു​ന്ന​വ​രു​മാ​യി മോ​ദി സം​സാ​രി​ക്കും. തു​ട​ര്‍​ന്ന് വ​യ​നാ​ട് ക​ള​ക്ട​റേ​റ്റി​ല്‍ എ​ത്തു​ന്ന അ​ദ്ദേ​ഹം അ​വ​ലോ​ക​ന​യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. 3.15ന് ​തി​രി​കെ ക​ണ്ണൂ​രി​ലേ​ക്ക് പുറപ്പെടുന്ന പ്ര​ധാ​ന​മ​ന്ത്രി 3.55ന് ​മ​ട​ങ്ങും.

രാ​വി​ലെ ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ അ​ദേ​ഹ​ത്തെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നും ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു.