പാ​രീ​സ്: ഒ​ളി​ന്പി​ക്സ് പു​രു​ഷ വി​ഭാ​ഗം 57 കി​ലോ​ഗ്രാം ഗു​സ്തി​യി​ൽ ഇ​ന്ത്യ​യു​ടെ അ​മ​ൻ സെ​ഹ്റാ​വ​ത്തി​ന് വെ​ങ്ക​ലം. പോ​ർ​ട്ട​റി​ക്കോ​യു​ടെ ഡാ​രി​യ​ൻ ക്രൂ​സി​നെ ത​ക​ർ​ത്താ​ണ് ഈ ​ഇ​രു​പ​ത്തി​യൊ​ന്നു​കാ​ര​ൻ മെ​ഡ​ൽ നേ​ടി​യ​ത്. ഇ​ന്ത്യ​യു​ടെ ആ​റാം മെ​ഡ​ലാ​ണി​ത്.

ഡാ​രി​യ​ൻ ക്രൂ​സി​നെ 13-5 നാ​ണ് ഇ​ന്ത്യ​ൻ താ​രം കീ​ഴ​ട​ക്കി​യ​ത്. ആ​ദ്യ നീ​ക്ക​ങ്ങ​ളി​ൽ പോ​ർ​ട്ട​റി​ക്കോ താ​രം മു​ന്നി​ലെ​ത്തി​യെ​ങ്കി​ലും അ​മ​ൻ ശ​ക്ത​മാ​യി തി​രി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

പ്രീ ​ക്വാ​ർ​ട്ട​റി​ലും ക്വാ​ർ​ട്ട​റി​ലും ത​ക​ർ​പ്പ​ൻ വി​ജ​യ​ങ്ങ​ളോ​ടെ മു​ന്നേ​റി​യ അ​മ​ൻ ജ​പ്പാ​ന്‍റെ റെ​യ് ഹി​ഗൂ​ച്ചി​യോ​ടു സെ​മി ഫൈ​ന​ലി​ൽ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. പാ​രീ​സ് ഒ​ളി​മ്പി​ക്‌​സി​ല്‍ ഗു​സ്തി​യി​ല്‍ ഇ​ന്ത്യ​യു​ടെ ആ​ദ്യ മെ​ഡ​ലാ​ണി​ത്.