യാത്രക്കാരുമായി പോയ വിമാനം തകർന്നു വീണു; 62 മരണം
Friday, August 9, 2024 11:17 PM IST
സാവോ പോള: യാത്രക്കാരുമായി പോയ വിമാനം ജനവാസമേഖലയിൽ തകർന്നു വീണു. ബ്രസീലിലെ വിൻഹേഡോയിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം.
ബ്രസീലിയൻ എയർലൈനായ വോപാസ് ലിൻഹാസ് ഏരിയസിന്റെ എടിആർ 72 എന്ന വിമാനമാണ് തകർന്നുവീണത്. വിമാനം തകർന്നുവീഴുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.
സംഭവത്തിൽ വിശദമായ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. അപകടസ്ഥലത്തേയ്ക്ക് അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥരടക്കമുള്ള രക്ഷാപ്രവർത്തകർ എത്തിയിട്ടുണ്ട്.