ഒളിമ്പിക്സ് സമാപന ചടങ്ങ് ; ശ്രീജേഷ് ഇന്ത്യൻ പതാകയേന്തും
Friday, August 9, 2024 5:59 PM IST
പാരീസ് : ഒളിമ്പിക്സ് സമാപന ചടങ്ങിൽ മലയാളിതാരം പി.ആർ.ശ്രീജേഷ് ഇന്ത്യൻ പതാകയേന്തും. പുരുഷ ഹോക്കിയിൽ ഇന്ത്യയ്ക്ക് വെങ്കലം സമ്മാനിക്കുന്നതിൽ നിർണായ പങ്കുവഹിച്ചത് ശ്രീജേഷായിരുന്നു.
പുരുഷ വിഭാഗത്തിൽ നിന്ന് പതാകയേന്താൻ ശ്രീജേഷിനെ നിയോഗിച്ചതായി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) അറിയിച്ചു. വെങ്കലപോരാട്ടത്തിൽ സ്പെയിനെ തകർത്താണ് ഇന്ത്യ മെഡൽ നേടിയത്.
വെങ്കല നേട്ടത്തോടെ ശ്രീജേഷ് രാജ്യാന്തര ഹോക്കിയിൽനിന്ന് വിരമിച്ചിരുന്നു. ഹോക്കി ടീമിലെ ചില താരങ്ങൾ ശനിയാഴ്ച രാവിലെ ഡൽഹിയിലെത്തുമെന്ന് ഐഒഎ അറിയിച്ചു.
മെഡൽ നേട്ടത്തിനു പിന്നാലെ ഇന്ത്യയിലേക്കു മടങ്ങിയെത്തിയ മനു ഭാക്കർ ഉടൻ പാരീസിലേക്കു തിരിക്കും. സമാപനച്ചടങ്ങിൽ ഇന്ത്യൻ വനിതാ ടീമിനെ നയിക്കുന്നത് മനുവാണ്.