പാലക്കാട്ടും പ്രകന്പനം; വലിയ ശബ്ദം കേട്ടെന്ന് നാട്ടുകാർ
Friday, August 9, 2024 3:09 PM IST
പാലക്കാട്: പാലക്കാട്ടും ഭൂമിയ്ക്കടിയിൽനിന്ന് മുഴക്കമുണ്ടായെന്ന് നാട്ടുകാർ. പാലക്കാട്ടെ അരനല്ലൂര്‍ കുഞ്ഞിക്കുളത്താണ് പ്രകന്പനമുണ്ടായത്. മണ്ണാര്‍ക്കാട് മലയോട് ചേര്‍ന്ന പ്രദേശമാണിത്.
വയനാട്ടിലും കോഴിക്കോട്ടും പ്രകന്പനം ഉണ്ടായ അതേ സമയത്താണ് ഇവിടെയും മുഴക്കം അനുഭവപ്പെട്ടത്. ജനലുകള്‍ കുലുങ്ങുകയും വലിയ ശബ്ദം കേള്‍ക്കുകയും ചെയ്തെന്ന് നാട്ടുകാര്‍ പറഞ്ഞു. അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്.
അതേസമയം സംസ്ഥാനത്തുണ്ടായത് ഭൂചലനമല്ലെന്ന് നാഷണല്‍ സീസ്മോളജി സെന്റര്‍ സ്ഥിരീകരിച്ചു. ഭൂകമ്പമാപിനിയില്‍ ഭൂചലനം രേഖപ്പെടുത്തിയിട്ടില്ല. മറ്റെന്താണ് സംഭവിച്ചതെന്ന് പരിശോധിച്ച് വരികയാണെന്നും സീസ്മോളജി സെന്റര്‍ അറിയിച്ചു.