ബുദ്ധദേവിന് വിട; മൃതദേഹം ഇന്നു മെഡിക്കൽ കോളജിന് കൈമാറും
Friday, August 9, 2024 12:20 PM IST
കോല്‍ക്കത്ത: അന്തരിച്ച മുതിർന്ന സിപിഎം നേതാവും പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യയുടെ മൃതദേഹം ഇന്നു മെഡിക്കൽ കോളജിനു കൈമാറും. ഉച്ചകഴിഞ്ഞ് 3.30 ഓടെ വിലാപയാത്രയായി എൻആർഎസ് മെഡിക്കൽ കോളജിൽ എത്തിക്കാനാണ് തീരുമാനം. ബുദ്ധദേവിന്റെ ആഗ്രഹപ്രകാരമാണ് മൃതദേഹം വിദ്യാർഥികൾക്ക് പഠിക്കാൻ നൽകുന്നത്.
ഇന്നു രാവിലെ 10.30ന് നിയമസഭാമന്ദിരത്തിൽ പൊതുദർശനം നടന്നു. തുടർന്ന് കോൽക്കത്തയിലെ സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസിൽ വൈകുന്നേരം 3.30 വരെ പൊതുദർശനം. വാര്‍ധക്യസഹജമായ അസുഖത്തെതുടര്‍ന്ന് വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം.
ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ബുദ്ധദേവിന്റെ വസതിയിലെത്തി വ്യാഴാഴ്ച ആദരാഞ്ജലി അർപ്പിച്ചിരുന്നു.