ജനകീയ തിരച്ചിൽ ദൗത്യരീതി ജനങ്ങളെ ബോധ്യപ്പെടുത്താൻ: ഐജി സേതുരാമന്
Friday, August 9, 2024 9:50 AM IST
വയനാട്: ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശത്തെ ജനകീയ തിരച്ചിലിന്റെ ലക്ഷ്യം രക്ഷാദൗത്യരീതി ജനങ്ങളെ ബോധ്യപ്പെടുത്തലെന്ന് ഐജി സേതുരാമന്. ദുരന്തബാധിതര്‍ തിരച്ചിലിന്റെ ഭാഗമല്ലെന്ന് അദ്ദേഹം പ്രതികരിച്ചു.
ദുരന്തബാധിതര്‍ നേരിട്ട് തിരയുന്നതല്ല രീതി. അവര്‍ ചൂണ്ടിക്കാണിക്കുന്ന സ്ഥലങ്ങളില്‍ പരിശോധന നടത്തുകയാണ് ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു.
ദുരന്തമുണ്ടായ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ ജനകീയ തിരച്ചിൽ പുരോഗമിക്കുകയാണ്. ദുരിതാശ്വാസ ക്യാന്പുകളിലും ബന്ധുവീടുകളിലും മറ്റുമായി കഴിയുന്നവരെക്കൂടി ഉൾപ്പെടുത്തിയാണു തിരച്ചിൽ നടത്തുന്നത്.
സുരക്ഷാ ഉദ്യോഗസ്ഥരും മറ്റ് തിരച്ചിൽ സംഘങ്ങളും ഇവർക്കൊപ്പമുണ്ട്. ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങളെ ആറു മേഖലകളിലായി തിരിച്ചാണ് തിരച്ചിൽ നടത്തുന്നത്.