കൊ​ല്ലം: യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക് പ്ര​മാ​ണി​ച്ച് അ​വ​ധി​ക്കാ​ല സ്പെ​ഷ​ൽ ട്രെ​യി​നു​ക​ളു​ടെ കാ​ലാ​വ​ധി ദീ​ർ​ഘി​പ്പി​ച്ച് റെ​യി​ൽ​വേ.

06085 എ​റ​ണാ​കു​ളം - പാ​റ്റ്ന പ്ര​തി​വാ​ര എ​ക്സ്പ്ര​സ് (വെ​ള്ളി) ഈ ​മാ​സം 16 മു​ത​ൽ സെ​പ്റ്റം​ബ​ർ ആ​റു​വ​രെ സ​ർ​വീ​സ് ന​ട​ത്തും. 06086 പാ​റ്റ്ന - എ​റ​ണാ​കു​ളം പ്ര​തി​വാ​ര എ​ക്സ്പ്ര​സ് (തി​ങ്ക​ൾ) സ​ർ​വീ​സ് 19 മു​ത​ൽ സെ​പ്റ്റം​ബ​ർ ഒ​മ്പ​ത് വ​രെ​യും ദീ​ർ​ഘി​പ്പി​ച്ചു.

06059 കോ​യ​മ്പ​ത്തൂ​ർ ബ​റൗ​ണി എ​ക്സ്പ്ര​സ് (ചൊ​വ്വ) 13 മു​ത​ൽ സെ​പ്റ്റം​ബ​ർ മൂ​ന്ന് വ​രെ​യും തി​രി​കെ​യു​ള്ള സ​ർ​വീ​സ് 06060 ബ​റൗ​ണി - കോ​യ​മ്പ​ത്തൂ​ർ എ​ക്സ്പ്ര​സ് (വെ​ള്ളി) 16 മു​ത​ൽ സെ​പ്റ്റം​ബ​ർ ആ​റു വ​രെ​യും നീ​ട്ടി.

06063 കോ​യ​മ്പ​ത്തൂ​ർ - ധ​ൻ​ബാ​ദ് എ​ക്സ്പ്ര​സ് (വെ​ള്ളി) 16 മു​ത​ൽ സെ​പ്റ്റം​ബ​ർ ആ​റു​വ​രെ​യും ദീ​ർ​ഘി​പ്പി​ച്ചു.

06064 ധ​ൻ​ബാ​ദ് - കോ​യ​മ്പ​ത്തൂ​ർ എ​ക്സ്പ്ര​സ് സ്പെ​ഷ​ൽ (തി​ങ്ക​ൾ) 19 മു​ത​ൽ സെ​പ്റ്റം​ബ​ർ ഒ​മ്പ​ത് വ​രെ​യും നീ​ട്ടി.

06087 തി​രു​നെ​ൽ​വേ​ലി - ഷാ​ലി​മാ​ർ എ​ക്സ്പ്ര​സ് (വ്യാ​ഴം) 15 മു​ത​ൽ സെ​പ്റ്റം​ബ​ർ അ​ഞ്ച് വ​രെ​യും 06088 ഷാ​ലി​മാ​ർ-​തി​രു​നെ​ൽ​വേ​ലി എ​ക്സ്പ്ര​സ് 17 മു​ത​ൽ സെ​പ്റ്റം​ബ​ർ ഏ​ഴു​വ​രെ​യും ദീ​ർ​ഘി​പ്പി​ച്ചു.

സ​മ​യ​ക്ര​മ​ത്തി​ലും സ്റ്റോ​പ്പു​ക​ളി​ലും മാ​റ്റ​മി​ല്ല. കോ​ച്ചു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ്യ​ത്യാ​സ​മു​ണ്ട്. എ​ല്ലാ വ​ണ്ടി​ക​ൾ​ക്കും റി​സ​ർ​വേ​ഷ​ൻ സൗ​ക​ര്യം ല​ഭ്യ​മാ​ണ്.