കാഞ്ഞങ്ങാട് ബാര്‍ ജീവനക്കാരന് കുഴഞ്ഞുവീണു മരിച്ചു
Wednesday, August 7, 2024 2:17 AM IST
കാഞ്ഞങ്ങാട്: കാസര്‍കോട് കാഞ്ഞങ്ങാട് ബാര്‍ ജീവനക്കാരന് കുഴഞ്ഞുവീണു മരിച്ചു. പ്രഭാത സവാരിക്കിടെയാണ് മരിച്ചത്.
കാഞ്ഞങ്ങാട് ബാര്‍ ജീവനക്കാരനായ ആലപ്പുഴ താമരക്കുളം മേക്കുംമുറി പുളിമൂട്ടില്‍ ബിജുവാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം.
സംസ്കാരം പിന്നീട് നടക്കും. ഭാര്യ: ശാലിനി മകള്‍: കാജോള്‍ മീനാക്ഷി. മകന്: അമിത് വിഘ്നേശ്വര്‍.