വ​യ​നാ​ട്: മു​ണ്ട​ക്കൈ, ചൂ​ര​ൽ​മ​ല മേ​ഖ​ല​യി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ മ​രി​ച്ച​വ​രു​ടെ ആ​ശ്രി​ത​ർ​ക്കു​ള്ള അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യ​മാ​യി നാ​ല് കോ​ടി രൂ​പ അ​നു​വ​ദി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി. സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ പ്ര​തി​ക​ര​ണ നി​ധി​യി​ൽ​നി​ന്നാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്.

ദു​ര​ന്ത പ്ര​തി​ക​ര​ണ നി​ധി​യു​ടെ മാ​ന​ദ​ണ്ഡ​പ്ര​കാ​ര​മാ​ണ് തു​ക വി​നി​യോ​ഗി​ക്കേ​ണ്ട​ത്. അ​തേ​സ​മ​യം വ​യ​നാ​ട്ടി​ലെ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ കാ​ണാ​താ​യ​വ​ര്‍​ക്കാ​യു​ള്ള ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം അ​വ​സാ​ന​ഘ​ട്ട​ത്തി​ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​റി​യി​ച്ചു.

മൃ​ത​ദേ​ഹം ക​ണ്ടെ​ത്താ​നു​ള്ള റ​ഡാ​ർ സം​വി​ധാ​നം ഡ​ല്‍​ഹി​യി​ല്‍​നി​ന്ന് ഉ​ട​ന്‍ സ്ഥ​ല​ത്തെ​ത്തി​ക്കും. ചാ​ലി​യാ​ർ പു​ഴ​യി​ലു​ള്ള പ​രി​ശോ​ധ​ന തു​ട​രും. ഇ​വി​ടെ​നി​ന്ന് ല​ഭി​ച്ച മൃ​ത​ദേ​ഹ​ങ്ങ​ള്‍ തി​രി​ച്ച​റി​യാ​ന്‍ വ​ലി​യ പ്ര​യാ​സ​മു​ണ്ട്.

ദു​ര​ന്ത​ബാ​ധി​ത​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​ന് പ്ര​ത്യേ​ക ടൗ​ണ്‍​ഷി​പ്പ് നി​ര്‍​മി​ക്കും. ഇ​തി​നാ​യി പ്ര​ത്യേ​ക സ്ഥ​ലം ക​ണ്ടെ​ത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.