തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട്ടി​ലെ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ കാ​ണാ​താ​യ​വ​ര്‍​ക്കാ​യു​ള്ള ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം അ​വ​സാ​ന​ഘ​ട്ട​ത്തി​ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. മൃ​ത​ദേ​ഹം ക​ണ്ടെ​ത്താ​നു​ള്ള റ​ഡാ​ർ സം​വി​ധാ​നം ഡ​ല്‍​ഹി​യി​ല്‍​നി​ന്ന് ഉ​ട​ന്‍ സ്ഥ​ല​ത്തെ​ത്തി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ചാ​ലി​യാ​ർ പു​ഴ​യി​ലു​ള്ള പ​രി​ശോ​ധ​ന തു​ട​രും. ഇ​വി​ടെ​നി​ന്ന് ല​ഭി​ച്ച മൃ​ത​ദേ​ഹ​ങ്ങ​ള്‍ തി​രി​ച്ച​റി​യാ​ന്‍ വ​ലി​യ പ്ര​യാ​സ​മു​ണ്ട്.

ദു​ര​ന്ത​ബാ​ധി​ത​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​ന് പ്ര​ത്യേ​ക ടൗ​ണ്‍​ഷി​പ്പ് നി​ര്‍​മി​ക്കും. ഇ​തി​നാ​യി പ്ര​ത്യേ​ക സ്ഥ​ലം ക​ണ്ടെ​ത്തും.

പു​ന​ര​ധി​വാ​സം അ​തി​വേ​ഗം പൂ​ര്‍​ത്തി​യാ​ക്കും. ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ വെ​ള്ളാ​ര്‍​മ​ല സ്‌​കൂ​ള്‍ പൂ​ര്‍​ണ​മാ​യി ന​ശി​ച്ച​തി​നാ​ല്‍ ബ​ദ​ല്‍ സം​വി​ധാ​നം ഒ​രു​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

215 മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ഇ​തു​വ​രെ ക​ണ്ടെ​ത്തി​യ​ത്. ഇ​തി​ല്‍ 98 പു​രു​ഷ​ന്‍​മാ​രും 87 സ്ത്രീ​ക​ളും 30 കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു. 146 മൃ​ത​ദേ​ഹ​ങ്ങ​ള്‍ തി​രി​ച്ച​റി​ഞ്ഞ് ബ​ന്ധു​ക്ക​ള്‍​ക്ക് കൈ​മാ​റി.

തി​രി​ച്ച​റി​യാ​നാ​കാ​ത്ത 68 മൃ​ത​ദേ​ഹ​ങ്ങ​ള്‍ പൊ​തു​ശ്മ​ശാ​ന​ത്തി​ല്‍ സം​സ്‌​ക​രി​ക്കും. സ​ര്‍​വ​മ​ത പ്രാ​ര്‍​ഥ​ന​യോ​ടെ​യാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ള്‍ സം​സ്‌​ക​രി​ക്കു​ക.

93 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലാ​യി ക​ഴി​യു​ന്ന​ത് 10,042 പേ​രാ​ണ്. 81 പേ​രാ​ണ് പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യു​ന്ന​ത്. ഇ​നി ക​ണ്ടെ​ത്താ​നു​ള്ള​ത് 206 പേ​രെ​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.