പാലത്തിനു മുകളിൽ നിന്നും ഭാരതപ്പുഴയിലേക്കു ചാടിയ യുവാവ് അറസ്റ്റിൽ
Thursday, August 1, 2024 4:59 PM IST
തൃശൂർ: പാലത്തിനു മുകളില്‍ നിന്നും ഭാരതപ്പുഴയിലേക്കു എടുത്തു ചാടിയ യുവാവ് അറസ്റ്റില്‍. മായന്നൂര്‍ പാലത്തിനു മുകളില്‍ നിന്നു പുഴയിലേക്കു ചാടിയ ചുനങ്ങാട് നമ്പ്രത്തുതൊടി രവിയെയാണ് (46) ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച വൈകിട്ട് ഓട്ടോറിക്ഷയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയ രവി പാലത്തിന്റെ മധ്യഭാഗത്തുനിന്നു പുഴയിലേക്കു ചാടുകയായിരുന്നു.
കുത്തൊഴുക്കുള്ള പുഴയില്‍ മായന്നൂര്‍ കടവുവരെ നീന്തിയാണ് ഇയാൾ കരയ്ക്കു കയറിയത്. വിവരമറിഞ്ഞു സ്ഥലത്തെത്തിയ പോലീസ് യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.