ധാം​ബു​ള്ള: വ​നി​താ ഏ​ഷ്യാ​ക​പ്പ് ക്രി​ക്ക​റ്റ് ഫൈ​ന​ലി​ൽ ഇ​ന്ത്യ​യെ ത​ക​ർ​ത്ത് ശ്രീ​ല​ങ്ക​യ്ക്ക് ത​ക​ർ​പ്പ​ൻ വി​ജ​യം. സ്കോ​ർ: ഇ​ന്ത്യ 165/6, ശ്രീ​ല​ങ്ക 167/2 (18.4). ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ഇ​ന്ത്യ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 165 റ​ണ്‍​സ് നേ​ടി. അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ സ്മൃ​തി മ​ന്ദാ​ന​യാ​ണ്(60)​ടോ​പ് സ്‌​കോ​റ​ര്‍.

മ​റു​പ​ടി ബാ​റ്റിം​ഗി​ൽ ല​ങ്ക 18.4 ഓ​വ​റി​ല്‍ ര​ണ്ട് വി​ക്ക​റ്റ് മാ​ത്രം ന​ഷ്ട​ത്തി​ല്‍ ല​ക്ഷ്യം മ​റി​ക​ട​ന്നു. ഹ​ര്‍​ഷി​ത സ​മ​ര​വി​ക്ര​മ (51 പ​ന്തി​ല്‍ പു​റ​ത്താ​വാ​തെ 69), ച​മാ​രി അ​ത്ത​പ്പ​ത്തു (61) എ​ന്നി​വ​രാ​ണ് ശ്രീ​ല​ങ്ക​യെ വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. വ​നി​താ ഏ​ഷ്യാക​പ്പ് ച​രി​ത്ര​ത്തി​ല്‍ ശ്രീ​ല​ങ്ക​യു​ടെ ആ​ദ്യ കി​രീ​ട​മാ​ണി​ത്.



വി​ഷ്മി ഗു​ണ​ര​ത്‌​ന ഒ​ന്ന്, ച​മാ​രി അ​ത്ത​പ്പ​ത്തു (61) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് ല​ങ്ക​യ്ക്കു ന​ഷ്ട​മാ​യ​ത്. ഇ​ന്ത്യ​യു​ടെ ര​ണ്ടു വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തു​ക​യും ബാ​റ്റിം​ഗി​ൽ 16 പ​ന്തു​ക​ളി​ൽ 30 റ​ൺ​സും നേ​ടി​യ കാ​വി​ഷ ല​ങ്ക​ൻ ടീ​മി​ന്‍റെ വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചു.

ഹ​ര്‍​ഷി​ത സ​മ​ര​വി​ക്ര​മ​യെ ക​ളി​യി​ലെ താ​ര​മാ​യും ച​മാ​രി അ​ത്ത​പ്പ​ത്തു​വി​നെ പ​ര​ന്പ​ര​യു​ടെ താ​ര​മാ​യും തെ​ര​ഞ്ഞെ​ടു​ത്തു.