തലസ്ഥാനത്ത് സ്ത്രീക്കു നേരെ വെടിയുതിർത്ത് യുവതി
Sunday, July 28, 2024 10:38 AM IST
തിരുവനന്തപുരം: വഞ്ചിയൂരിൽ സ്ത്രീയ്ക്കു നേരെ വെടിയുതിർത്ത് യുവതി. ആക്രമണത്തിൽ വള്ളക്കടവ് സ്വദേശി ഷൈനിക്കു പരിക്കേറ്റു. എയർഗൺ ഉപയോഗിച്ചായിരുന്നു ആക്രമണം. വലതു കൈക്കു പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആമസോണിൽ നിന്നുള്ള കൊറിയർ നൽകാനെന്ന പേരിൽ വീട്ടിലെത്തിയ യുവതിയാണ് ആക്രമണം നടത്തിയത്. വഞ്ചിയൂര്‍ പോസ്റ്റോഫീസിനു മുന്നിലുള്ള ഷൈനിയുടെ വീട്ടിലാണ് ആക്രമണം ഉണ്ടായത്.
ഷൈനി ഇറങ്ങി വന്നപ്പോൾ കൈയിൽ കരുതിയ എയർഗൺ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. പിന്നീട് ഇവര്‍ ഇവിടെ നിന്ന് രക്ഷപ്പെടുകയും ചെയ്തു.
രണ്ട് മൂന്ന് തവണ വെടിയുതിർത്തതായി നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.