ശസ്ത്രക്രിയക്ക് വിധേയനായ 17 കാരൻ രക്തസ്രാവത്തെ തുടർന്ന് മരിച്ചു; പരാതിയുമായി കുടുംബം
Tuesday, July 23, 2024 10:51 PM IST
കണ്ണൂർ: ശസ്ത്രക്രിയക്ക് വിധേയനായ 17 കാരൻ രക്തസ്രാവത്തെ തുടർന്ന് മരിച്ചു. കണ്ണൂർ കണ്ണാടിപ്പറമ്പ് സ്വദേശി ഷാജിയുടെ മകൻ സൂര്യജിത്ത് ആണ് മരിച്ചത്.
ടോൺസ്ലേറ്റിസിനെ തുടർന്നാണ് കുട്ടിക്ക് ശസ്ത്രക്രിയ നടത്തിയത്. ഒരാഴ്ച മുമ്പ് കണ്ണൂരിലെ സ്വകാര്യ ക്ലിനിക്കിൽ ആയിരുന്നു ശസ്ത്രക്രിയ. തുടർന്ന് കുട്ടിക്ക് രക്തസ്രാവമുണ്ടായിരുന്നു.
പിന്നാലെ കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് കുട്ടി മരണപ്പെടുകയായിരുന്നു. കുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്.