അമേരിക്കയില്‍ സ്കൈ ഡൈവിംഗിനിടെ വിമാനം തകര്‍ന്നുവീണു; പൈലറ്റ് മരിച്ചു
Monday, July 22, 2024 3:56 AM IST
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ സ്കൈ ഡൈവിംഗിനിടെ വിമാനം തകര്‍ന്ന് പൈലറ്റ് മരിച്ചു. ന്യൂയോര്‍ക്കിലെ യംഗ്സ്റ്റൗണിനടുത്തുള്ള ലേക്ക് റോഡിന് സമീപമാണ് വിമാനം തകര്‍ന്നുവീണത്. സ്കൈ ഡൈവിങ്ങിന് ഉപയോഗിച്ചിരുന്ന സിംഗിള്‍ എഞ്ചിന് വിമാനമായ സെസ്ന 208 ബി വിമാനമാണ് തകര്‍ന്നു വീണത്.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ലേക്ക് റോഡിന് സമീപമാണ് അപകടം നടന്നതെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന് ആണ് അറിയിച്ചത്.
സ്കൈ ഡൈവിങ്ങിനായുള്ള ഡൈവര്‍മാരെ ലക്ഷ്യസ്ഥാനത്ത് വിട്ട ശേഷം തിരികെ വരുന്നതിനിടെയാണ് വിമാനം തകര്‍ന്നുവീണത്. പൈലറ്റ് അപകടത്തിന് മുന്‍പ് പാരച്യൂട്ട് വഴി പുറത്തിറങ്ങാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തകര്‍ന്ന് വീണ വിമാനം ഉടന്‍ കത്തിയമരുകയായിരുന്നു. തുടര്‍ന്ന് അഗ്നിരക്ഷാ സേനയെത്തിയാണ് തീ അണച്ചത്.